
പോര്‍ട്ടുഗലിലെ ഫാത്തിമാമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഒത്തു ചേര്‍ന്ന 1.8 ലക്ഷം തീര്‍ത്ഥാടകര്‍ വിശുദ്ധനാട്ടിലെയും ഉക്രെയിനിലെയും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും ലോകസമാധാനത്തിനുമായി പ്രാര്‍ത്ഥിച്ചു. 1917 ഒക്‌ടോബര്‍ 13 നു നടന്നതായി വിശ്വസിക്കപ്പെടുന്ന സൂര്യാത്ഭുതത്തിന്റെ വാര്‍ഷികദിനത്തില്‍ സംബന്ധിച്ചവരാണ് ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ പ്രാര്‍ത്ഥന നടത്തിയത്. ഒന്നാം ലോകമഹയുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫാത്തിമായില്‍ പ.മാതാവിന്റെ ദര്‍ശനം നടന്നത്.
സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡ് വിജയിക്കുന്നതിനുള്ള പ്രാര്‍ത്ഥനകളും ഫാത്തിമായില്‍ സംഘടിപ്പിച്ചിരുന്നു. 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ ദിവസം ഫാത്തിമായില്‍ എത്തിച്ചേര്‍ന്നു.