
സഭയിലുള്‍പ്പെടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായവര്‍ക്കു വേണ്ടിയാണു മാര്‍ച്ച് മാസം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നത്. ഇരകളോടു ക്ഷമ ചോദിക്കുക അത്യാവശ്യമാണെങ്കിലും അതുകൊണ്ടു മാത്രം എല്ലാമാകുന്നില്ലെന്നു മാര്‍പാപ്പ ഈ പ്രാര്‍ത്ഥനാനിയോഗം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അവര്‍ അനുഭവിച്ച ഭീകരതകള്‍ പരിഹരിക്കാനുള്ള മൂര്‍ത്തമായ നടപടികളുണ്ടാകുകയും ആ ഭീകരതകള്‍ ആവര്‍ത്തിക്കുന്നതു തടയുകയും വേണം. ഏതു തരം ചൂഷണങ്ങളെയും മറച്ചു വയ്ക്കാന്‍ സഭയ്ക്കു സാധിക്കില്ല. സമൂഹത്തിലും കുടുംബങ്ങളിലും ഈ പ്രശ്‌നം പുറത്തു കൊണ്ടു വരികയും പരിഹരിക്കുകയും ചെയ്യുന്നതില്‍ സഭ മാതൃകയായിരിക്കണം. ഇരകളെ കേള്‍ക്കാനും മനശ്ശാസ്ത്രപരമായി പിന്തുണക്കാനും സംരക്ഷിക്കാനും കഴിയുന്ന സുരക്ഷിതമായ ഇടങ്ങള്‍ സഭ സജ്ജമാക്കണം - മാര്‍പാപ്പ വിശദീകരിച്ചു.