പ്രകൃതിയെ ആരാധിക്കുകയല്ല സംരക്ഷിക്കുകയാണു വേണ്ടതെന്നു മാര്‍പാപ്പ

പ്രകൃതിയെ ആരാധിക്കുകയല്ല സംരക്ഷിക്കുകയാണു വേണ്ടതെന്നു മാര്‍പാപ്പ
Published on

പ്രകൃതിയുടെ അടിമകളാവുകയോ ആരാധകരാ കുകയോ അല്ല അതിനെ സംരക്ഷിക്കുകയാണ് വേണ്ടത് എന്ന് ലാറ്റിനമേരിക്കന്‍ മെത്രാന്മാരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ആമസോണ്‍ മേഖലാ മെത്രാന്‍മാരുടെ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ പരാമര്‍ശം. കൊളംബിയയിലാണ് കത്തോലിക്കാമെത്രാന്മാരുടെ ആമസോണ്‍ മേഖലാ സമ്മേളനം നടക്കുന്നത്.

ജനങ്ങളെ നീതിപൂര്‍വം കൈകാര്യം ചെയ്യുക, സകല ജനങ്ങളോടും സുവിശേഷം പ്രഘോഷിക്കുക, പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കുക എന്നിവയാണ് സഭയുടെ ദൗത്യത്തിന്റെ 3 പ്രധാനഘടകങ്ങള്‍ എന്ന് ലിയോ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

യേശുക്രിസ്തുവിന്റെ നാമം പ്രഘോഷിക്കപ്പെടുന്നിട ത്തെല്ലാം അനീതി അതിന് അനുപാതികമായി കുറയണ മെന്ന് മാര്‍പാപ്പ വ്യക്തമാക്കി. പരസ്പരം സഹോദര ങ്ങളായി അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നത് അവസാനിക്കുമെന്ന് പൗലോസ് അപ്പസ്‌തോലന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് - മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org