വെടിനിറുത്തലിനായി സമ്മര്‍ദം തുടരണമെന്നു പാപ്പയോടു പലസ്തീന്‍

വെടിനിറുത്തലിനായി സമ്മര്‍ദം തുടരണമെന്നു പാപ്പയോടു പലസ്തീന്‍

പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫോണില്‍ സംസാരിച്ചു. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ വെടിനിറുത്തലിനായി മാര്‍പാപ്പ നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദങ്ങളും നയതന്ത്രശ്രമങ്ങളും തുടരണമെന്നു അബ്ബാസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടതായി പലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞിരുന്നു. മാര്‍പാപ്പ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് പലസ്തീനിയന്‍ പ്രസിഡന്റ് നന്ദി പറഞ്ഞു. ഗാസയിലെ കത്തോലിക്കാ ഇടവകവികാരിയുമായി മാര്‍പാപ്പ നിരന്തരമായ ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. ജറുസലേമിനു പ്രത്യേക പദവി നല്‍കുന്ന ദ്വിരാഷ്ട്രപരിഹാരമാണ് ഇസ്രായേല്‍-പലസ്തീന്‍ സമാധാനസ്ഥാപനത്തിനാവശ്യമെന്നു മാര്‍പാപ്പ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org