അന്ത്യകൂദാശ കൊടുക്കാന്‍ പോയ വൈദികനെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയി

അന്ത്യകൂദാശ കൊടുക്കാന്‍ പോയ വൈദികനെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയി

ഇടവകക്കാരനായ ഒരു രോഗിക്ക് അന്ത്യകൂദാശ കൊടുക്കാന്‍ വേണ്ടി പോകുന്നതിനിടെ നൈജീരിയയിലെ ഒക്കിഗ്വേവ രൂപതയിലെ ഒരു വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഫാ. കിംഗ്‌സ് ലി എസെയാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത് അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും അറിവായിട്ടില്ല, ഫാദര്‍ എസെയുടെ സുരക്ഷിത മോചനത്തിന് പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചുകൊ ണ്ട് രൂപത അധികൃതര്‍ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദക്ഷിണ നൈജീരിയയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശത്താണ് കൊണ്ടുപോകലിന് ഇരയായ ഈ വൈദികന്റെ ഇടവക സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങള്‍ മൂലം അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് അയല്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ പ്രദേശങ്ങളില്‍ തട്ടിക്കൊണ്ടു പോകലുകള്‍ നടക്കുന്നതെന്ന് സഭാധികാരികള്‍ ആരോപിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org