
ഹെയ്തിയില്‍ തന്നെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയവരില്‍ നിന്നു രക്ഷപ്പെട്ടെത്തിയ ഫാ. അന്റോയിന്‍ മക്കെയറിനെ അദ്ദേഹത്തിന്റെ സന്യാസസമൂഹം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കു അയച്ചു. അദ്ദേഹത്തിന്റെ സുരക്ഷയെ കരുതിയാണിത്. ക്ലരീഷ്യന്‍ സന്യാസസമൂഹത്തിലെ അംഗമായ ഫാ. മക്കെയര്‍, കാമറൂണ്‍ സ്വദേശിയാണ്. പത്തു ദിവസമാണ് ഫാ. മക്കെയര്‍ തടവില്‍ കഴിഞ്ഞത്. രാത്രി രക്ഷപ്പെടാനവസരം കിട്ടിയ അദ്ദേഹം മണിക്കൂറുകള്‍ ഓടിയാണ് സുരക്ഷിതസ്ഥാനത്തെത്തിയത്. 33 കാരനായ അദ്ദേഹം രണ്ടു വര്‍ഷം മുമ്പാണ് പൗരോഹിത്യം സ്വീകരിച്ചത്. പത്തു ദിവസങ്ങള്‍ക്കിടെ നാലു പ്രാവശ്യം മാത്രമാണ് ഫാ. മക്കെയറിനു ഭക്ഷണം നല്‍കിയതെന്നും അതുകൊണ്ട് അദ്ദേഹം അതിജീവിച്ചത് അത്ഭുതകരമാണെന്നും ക്ലരീഷ്യന്‍ സഭാധികാരിയായ ഫാ. ഫൗസ്‌തോ ക്രൂസ് പറഞ്ഞു.