സൗജന്യ ആതുരശുശ്രൂഷ നല്‍കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുക – മാര്‍പാപ്പ

സൗജന്യ ആതുരശുശ്രൂഷ നല്‍കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുക – മാര്‍പാപ്പ

ഉദര ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുന്ന ആശുപത്രിയുടെ മട്ടുപ്പാവില്‍ നിന്നു മാര്‍പാപ്പ ഞായറാഴ്ചയിലെ പൊതുദര്‍ശനം നല്‍കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളും മാര്‍പാപ്പയ്‌ക്കൊപ്പം മട്ടുപ്പാവിലെത്തിയിരുന്നു. എല്ലാ ആശുപത്രികളിലെയും ആരോഗ്യശുശ്രൂഷകര്‍ക്കു മാര്‍പാപ്പ നന്ദിയും പ്രോത്സാഹനവും അറിയിച്ചു.

നല്ല ആരോഗ്യപരിചരണം ഏവര്‍ക്കും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ആശുപത്രിവാസത്തിനിടയില്‍ താന്‍ അനുഭവിച്ചറിഞ്ഞുവെന്നു മാര്‍പാപ്പ പറഞ്ഞു. എല്ലാവര്‍ക്കും ലഭ്യമാകുന്ന സൗജന്യമായ ആരോഗ്യസേവനം അമൂല്യമായ ദാനമാണ്. അതു നഷ്ടമാകാതെ സൂക്ഷിക്കേണ്ടതുണ്ട്. എല്ലാവരെയും സേവിക്കുന്നതും എല്ലാവരുടെയും സംഭാവനകള്‍ ആവശ്യമുള്ളതുമായ രംഗമാണത്. സൗജന്യമായി ആരോഗ്യശുശ്രൂഷ നല്‍കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ മറക്കരുത്. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org