നാസികള്‍ കൊലപ്പെടുത്തിയ രണ്ടു വൈദികരെ വാഴ്ത്തപ്പെട്ടവരാക്കി

നാസികള്‍ കൊലപ്പെടുത്തിയ രണ്ടു വൈദികരെ വാഴ്ത്തപ്പെട്ടവരാക്കി

രണ്ടാം ലോകമഹായുദ്ധ കാലത്തെ കുപ്രസിദ്ധമായ ബോവെസ് കൂട്ടക്കൊലയ്ക്കിടയില്‍ കൊല്ലപ്പെടുന്നവരെ സഹായിക്കുമ്പോള്‍ നാസികള്‍ കൊലപ്പെടുത്തിയ കത്തോലിക്കാ വൈദികരായ ഫാ. ജ്വിസെപ്പെ ബെര്‍ണാദി, ഫാ. മാരിയോ ഗിബുവാദോ എന്നിവരുടെ രക്തസാക്ഷിത്വം സഭ ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ ഇവര്‍ വാഴ്ത്തപ്പെട്ടവര്‍ എന്ന പദവിയ്ക്കും അര്‍ഹരായി. തങ്ങള്‍ക്ക് ഏല്‍പിക്കപ്പെട്ട അജഗണങ്ങളെ ഉപേക്ഷിക്കാതെ അന്ത്യം വരെയും അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ഈ അജപാലകരെന്നു വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ജീവിതമാതൃക വൈദികരെ പ്രചോദിപ്പിക്കട്ടെയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാന്‍ നാമകരണകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാഴ്‌സെല്ലോ സെമെരാരോ പ്രഖ്യാപനചടങ്ങിലെ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org