നൈജീരിയായില്‍ വൈദികന്‍ തീവയ്പില്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ വൈദികന്‍ തീവയ്പില്‍ കൊല്ലപ്പെട്ടു

Published on

നൈജീരിയായില്‍ ഒരു കത്തോലിക്കാ വൈദികന്‍ അഗ്നിക്കിരയായി കൊല്ലപ്പെട്ടു. കവര്‍ച്ചക്കാര്‍ പള്ളിക്കെട്ടിടത്തിനു തീയിട്ടതിനെ തുടര്‍ന്നായിരുന്നു ദാരുണമരണം. നൈജീരിയ, മിന്നാ രൂപതയിലെ ഫാ. ഐസക് ആച്ചിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഫാ. കോളിന്‍സ് ഒമേഹ് കെട്ടിടത്തില്‍ നിന്നു രക്ഷപ്പെട്ടുവെങ്കിലും അക്രമികളുടെ വെടിയേറ്റു. അദ്ദേഹം ചികിത്സയിലാണ്. ഫാ. ആച്ചിയായിരുന്നു ഇടവക വികാരി. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഭീകരവാദികള്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

logo
Sathyadeepam Online
www.sathyadeepam.org