ചാള്‍സ് രാജകുമാരന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ചാള്‍സ് രാജകുമാരന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Published on

ബ്രിട്ടനിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. ഒലിവു മരച്ചില്ലയുടെ ഒരു ഓട്ടുശില്‍പമാണ് മാര്‍പാപ്പ രാജദമ്പതിമാര്‍ക്കു സമ്മാനിച്ചത്. പാവങ്ങള്‍ക്കു വിതരണം ചെയ്യാനായി സ്വന്തം ഭവനത്തില്‍ തയ്യാറാക്കിയ ഭക്ഷണപ്പൊതികളാണ് അവര്‍ മാര്‍പാപ്പയ്ക്കു നല്‍കിയ സമ്മാനം. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് വത്തിക്കാനിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. വത്തിക്കാന്‍ ലൈബ്രറി, രഹസ്യ രേഖാലയം തുടങ്ങിയവ രാജകുമാരനും ഭാര്യയും സന്ദര്‍ശിച്ചു. ചാള്‍സ് രാജകുമാരന്‍ ആദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത്. 2009 ല്‍ അദ്ദേഹം ബെനഡിക്ട് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. 1985 ചാള്‍സ് രാജകുമാരനും ആദ്യഭാര്യ ഡയാനയും വത്തിക്കാനിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കണ്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org