നൈജീരിയായില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ പുരോഹിതന്‍ വധിക്കപ്പെട്ടു. മൃതദേഹം തിരിച്ചറിയാന്‍ പോലും കഴിയാത്ത തരത്തില്‍ ക്രൂരമായ കൊലപാതകമായിരുന്നു ഇതെന്നു മിഷന്‍ വാര്‍ത്താ ഏജന്‍സിയായ ഫിദെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്ധ്യനൈജീരിയായിലെ മിന്നാ രൂപതാ വൈദികനായ ഫാ. ജോണ്‍ ഗ്ബാകാന്‍ ആണു വധിക്കപ്പെട്ടത്. അമ്മയെ സന്ദര്‍ശിച്ച ശേഷം സഹോദരനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. സഹോദരനും വധിക്കപ്പെട്ടു. ഡിസംബറിലും നവംബറിലും ഒരു മെത്രാനെയും രണ്ടു വൈദികരെയും തട്ടിക്കൊണ്ടു പോകുകയും ഏതാനും ദിവസങ്ങള്‍ക്കു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. മോചനദ്രവ്യമായി പണം ആവശ്യപ്പെടാന്‍ വേണ്ടിയായിരുന്നു ഈ തട്ടിക്കൊണ്ടുപോകലുകളെന്നു കരുതപ്പെടുന്നു. ഇത്തരം അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനും ജനങ്ങള്‍ക്കു സുരക്ഷ ഉറപ്പു വരുത്താനും ഭരണകൂടത്തോട് സഭ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org