ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള സേ വനങ്ങളില്‍ വ്യാപൃതനായിരു ന്ന ഫാ. റോബെര്‍ട്ടോ മാല്‍ഗെസിനി (51) ഇറ്റാലിയന്‍ നഗരമായ കോമോയില്‍ കൊല്ലപ്പെട്ടു. തന്റെ ഇടവകപ്പള്ളിയ്ക്കു മുമ്പുള്ള തെരുവില്‍ വച്ചു കു ത്തേറ്റു മരിക്കുകയായിരുന്നു അദ്ദേഹം. ടുണീസ്യയില്‍ നിന്നുള്ള ഒരു കുടിയേറ്റക്കാരന്‍ കുറ്റം സമ്മതിക്കുകയും പോലീസിനു കീഴടങ്ങുകയും ചെയ്തു. മാനസികപ്രശ്‌നങ്ങളുള്ളയാളാണ് ഇയാളെന്നു പോലീസ് അറിയിച്ചു. ഭവനരഹിതര്‍ക്കായി പള്ളിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്ന താമസസ്ഥലത്ത് ഫാ. റോബെര്‍ട്ടോ ഇയാള്‍ക്കു മുറി നല്‍കിയിരുന്നു.