നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിയെടുത്ത വൈദികനെ മോചിപ്പിച്ചു

നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിയെടുത്ത വൈദികനെ മോചിപ്പിച്ചു

നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിയെടുത്ത കത്തോലിക്കാ വൈദികനെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മോചിപ്പിച്ചു. 'സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്' എന്ന സന്യാസസമൂഹത്തിലെ അംഗമായ ഇറ്റാലിയന്‍ സ്വദേശിയാണു രണ്ടു വര്‍ഷം തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ഫാ. പിയര്‍ ലുയിജി. അദ്ദേഹത്തോടൊപ്പം മറ്റു മൂന്നു പേര്‍ കൂടി മോചിപ്പിക്കപ്പെട്ടു. അല്‍ ഖ്വയിദയുമായി ബന്ധപ്പെട്ട തീവ്രവാദികളാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. നൈജീരിയ – ബുര്‍കിനോഫാസ അതിര്‍ത്തി പ്രദേശത്തു നിന്നു തട്ടിക്കൊണ്ടു പോയ ഇവരെ മാലിയിലാണ് മോചിപ്പിച്ചത്. മാലി പ്രസിഡന്റിന്റെ ഓഫീസാണ് മോചന വിവരം ലോകത്തെ അറിയിച്ചത്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി വാര്‍ത്ത സ്ഥിരീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org