കൂരിയാ പരിഷ്‌കരണം: വത്തിക്കാനില്‍ മാറ്റങ്ങള്‍ക്കു സാദ്ധ്യത

കൂരിയാ പരിഷ്‌കരണം: വത്തിക്കാനില്‍ മാറ്റങ്ങള്‍ക്കു സാദ്ധ്യത

ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കമിട്ട റോമന്‍ കൂരിയാ പരിഷ്‌കരണം അന്ത്യഘട്ടത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കെ ഏതാനും മാറ്റങ്ങള്‍ കൂടി ഉടന്‍ ഉണ്ടായേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആരാധനാക്രമാനുഷ്ഠാനങ്ങളുടെ ചുമതല വഹിക്കുന്ന മാസ്റ്റര്‍ ഓഫ് സെറിമണീസായി 14 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മോണ്‍. ഗ്വിദോ മേരിനിയുടെ മാറ്റമാണ് ഇവയിലൊന്ന്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ച ഇദ്ദേഹം ഇതുവരെയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായും ഒന്നിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. ആരാധനാക്രമവിഷയങ്ങളില്‍ പാരമ്പര്യവാദിയായ മോണ്‍. മേരിനി ചില കാര്യങ്ങളില്‍ പാപ്പായുമായി അഭിപ്രായവ്യത്യാസം പുലര്‍ത്തുന്നയാളാണെന്നും കരുതപ്പെടുന്നു. റോമന്‍ കൂരിയായില്‍ ഒരു പദവിയും സ്ഥിരമല്ലെന്ന സൂചന കൊടുക്കാന്‍ ഈ മാറ്റം സഹായിക്കുമെന്നു നിരീക്ഷകര്‍ കരുതുന്നു. തന്റെ ജന്മനാടുള്‍ക്കൊള്ളുന്ന രൂപതയുടെ മെ ത്രാനായാണ് അദ്ദേഹത്തെ സ്ഥലം മാറ്റുക.

വിവിധ വത്തിക്കാന്‍ കാര്യാലയങ്ങള്‍ ലയിപ്പിച്ച് എണ്ണം കുറയ്ക്കുന്ന പ്രക്രിയയും തുടരും. സുവിശേഷവത്കരണകാര്യാലയവും നവസുവിശേഷവത്കരണ കാര്യാലയവുമാണ് ലയിപ്പിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, നവസുവിശേഷവത്കരണ കാര്യാലയത്തെ വിശ്വാസകാര്യാലയവുമായിട്ടാണു യോജിപ്പിക്കുകയെന്നു ഇപ്പോള്‍ പറയുന്നു. നവസുവിശേഷവത്കരണ കാര്യാലയം അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ലായെ 2025-ലെ ജൂബിലി യാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കു ള്ള പ്രത്യേക സമിതിയുടെ അദ്ധ്യക്ഷനാക്കിയേക്കുമെന്നും കരുതുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org