

ഫ്രാന്‍സിസ് പാപ്പായുടെ മൃതദേഹം അടക്കം ചെയ്ത റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയുടെ മുന്‍പില്‍, ഫ്രാന്‍സിസ് പാപ്പായ്ക്ക് അവസാന അഞ്ജലി സമര്‍പ്പിക്കുന്നതിനു സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ഏതാനും വ്യക്തികളെ വത്തിക്കാന്‍ നിയോഗിച്ചു.
ദരിദ്രരും അശരണരും ആലംബഹീനരുമായ ആളുകളോട് എപ്പോഴും വളരെ ആഭിമുഖ്യം പുലര്‍ത്തുകയും അവര്‍ക്കായി നിര വധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത ഫ്രാന്‍സിസ് പാപ്പായുടെ ആഗ്രഹം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതായിരുന്നു ഈ നടപടി.
റോം രൂപതയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മെത്രാന്‍ ബെനോനി അമ്പാറസ് ഇക്കാര്യം അറിയിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കര്‍മ്മങ്ങള്‍ക്കൊടുവില്‍, മേരി മേജര്‍ ബസിലിക്കയിലേക്ക് എത്തിച്ച പാപ്പായുടെ മൃതദേഹ ത്തില്‍, ബസിലിക്കയുടെ പടികളില്‍ വച്ച് ഏകദേശം
നാല്‍പ്പ തോളം പേരാണ് പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഭവനരഹിതര്‍, തടവുകാര്‍, ഭിന്നലിംഗക്കാര്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരുടെ പ്രതിനിധികളായിരുന്നു അവര്‍.
ഡസന്‍ കണക്കിനു രാഷ്ട്രത്തലവന്മാരും മറ്റു പ്രമുഖരും പങ്കെടുത്ത മാര്‍പാപ്പയുടെ മൃതസംസ്‌കാരചടങ്ങളിലെ ഒരു നിര്‍ണ്ണായകഘട്ടത്തില്‍, സമൂഹത്തിന്റെ അതിരുകളില്‍ കഴിയു ന്നവര്‍ക്കും ഇടം കൊടുത്തത് ലോകത്തിനു സവിശേഷമായ സന്ദേശം നല്‍കി.
സഭ ദരിദ്രയായിരിക്കണമെന്നും ദരിദ്രരെ സഭ സദാ സഹായിക്കണമെന്നും ഉള്ള മാര്‍പാപ്പയുടെ ആഹ്വാനത്തോടുള്ള പ്രതികരണവുമായിരുന്നു ഇത്.