സെപ്റ്റംബറില്‍ മാര്‍പാപ്പ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക്

സെപ്റ്റംബറില്‍ മാര്‍പാപ്പ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക്

സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്തോനേഷ്യ, പാപുവ ന്യൂ ഗ്വിനിയ, കിഴക്കന്‍ തിമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് നടത്തുന്ന സന്ദര്‍ശനം 11 ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്രപര്യടനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പര്യടനം ആയിരിക്കും ഇത്. 87 കാരനായ മാര്‍പാപ്പ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം തന്റെ യാത്രാ പരിപാടികള്‍ പൊതുവേ കുറച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും അധികം മുസ്ലിങ്ങള്‍ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ. അവിടെയുള്ള മൂന്നു കോടിയോളം ക്രൈസ്തവരില്‍ 70 ലക്ഷം ആണ് കത്തോലിക്കര്‍. 1970ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989 ല്‍ ജോണ്‍ പോള്‍ രണ്ടാമനും ഇന്തോനേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്.

90 ലക്ഷം ജനങ്ങള്‍ ഉള്ള പാപുവ ന്യൂ ഗ്വിനിയയില്‍ 26% ആണ് കത്തോലിക്കര്‍. കിഴക്കന്‍ തിമൂറിലെ 10 ലക്ഷം ജനങ്ങളില്‍ 97 ശതമാനവും കത്തോലിക്കരാണ്. ദക്ഷിണ പൂര്‍വ്വേഷ്യയിലെ കത്തോലിക്ക ഭൂരിപക്ഷമുള്ള ഏക രാജ്യമാണിത്. ഇവിടത്തെ ബിഷപ്പ് കാര്‍ലോസ് സിമന്‍സ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടുണ്ട്.

ഏഷ്യയിലെ സമ്പന്ന രാജ്യമായ സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള രാജ്യമാണ്. നാലുലക്ഷം കത്തോലിക്കരാണ് ഇവിടെയുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org