പാപ്പായുടെ പ്രാര്‍ത്ഥന സന്നദ്ധസംഘടനകള്‍ക്കു വേണ്ടി

പാപ്പായുടെ പ്രാര്‍ത്ഥന സന്നദ്ധസംഘടനകള്‍ക്കു വേണ്ടി

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്കു വേണ്ടിയാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ മാസത്തില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നത്. പൊതുനന്മയ്ക്കു വേണ്ടി സമര്‍പ്പിതമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും സംഘടനകളെയും ലോകത്തിനാവശ്യമുണ്ടെന്ന് പ്രാര്‍ത്ഥനാനിയോഗം പ്രഖ്യാപിച്ചുകൊണ്ടു പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സന്നദ്ധസംഘടനകളില്‍ പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവരെ പാപ്പാ 'കരുണയുടെ കരകൗശലവേലക്കാര്‍' എന്നാണു വിശേഷിപ്പിച്ചത്. മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകാരുക എന്നത് നമ്മെ സ്വതന്ത്രമാക്കുന്ന തിരഞ്ഞെടുപ്പാണ്. അതു മറ്റുള്ളവരുടെ ആവശ്യങ്ങളിലേയ്ക്കു നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നു. നീതി തേടുന്നതിനും ദരിദ്രരെ സംരക്ഷിക്കുന്നതിനും സൃഷ്ടിജാലത്തിനു കരുതലേകുന്നതിനുമായി നാം പ്രവര്‍ത്തിക്കുന്നു. കരങ്ങളും കണ്ണുകളും കാതുകളും കൊണ്ട് നാം കരുണ സൃഷ്ടിക്കുന്നു. -മാര്‍പാപ്പ വിശദീകരിച്ചു.

സന്നദ്ധസംഘടനകള്‍ പരസ്പരം സഹകരിച്ചും സര്‍ക്കാരുകളുമായി സഹകരിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതു കൂടുതല്‍ ഫലപ്രദമാകുമെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org