പലപ്പോഴും സമൂഹത്തില്‍ നിന്നുള്ള തിരസ്‌കാരം നേരിടേണ്ടി വരുന്നവരാണ് ഭിന്നശേഷിക്കാരെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അജ്ഞതയും മുന്‍വിധികളുമാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. നമുക്കിടയില്‍ ഏറ്റവും ബലഹീനരായി കഴിയുന്നത് അവരാണെന്നു പ്രതിമാസ പ്രാര്‍ത്ഥനാനിയോഗം പ്രഖ്യാപിച്ചകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. ഡിസംബറില്‍ ഭിന്നശേഷിക്കാര്‍ക്കായാണു പാപ്പാ പ്രത്യേകമായി പ്രാര്‍ത്ഥിക്കുക. ഭിന്നശേഷിക്കാര്‍ക്കു വിദ്യാഭ്യാസവും തൊഴിലും നല്‍കുന്നതിനും അവരുടെ സര്‍ഗശേഷികള്‍ പ്രകാശിപ്പിക്കുന്നതിനുമായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളള്‍ക്കു പിന്തുണ നല്‍കണമെന്നു പാപ്പാ പൊതുസമൂഹത്തോടും സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.