മാര്‍പാപ്പയുടെ കാലുകഴുകല്‍ ശുശ്രൂഷ കൗമാരക്കുറ്റവാളികള്‍ക്കൊപ്പം

മാര്‍പാപ്പയുടെ കാലുകഴുകല്‍ ശുശ്രൂഷ കൗമാരക്കുറ്റവാളികള്‍ക്കൊപ്പം

പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി എത്തിയത് റോമില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ജയിലില്‍. അന്തേവാസികളും അവരുടെ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരുമായി എണ്‍പതോളം പേര്‍ക്കായി ജയില്‍ ചാപ്പലില്‍ പാപ്പ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന്, കാലുകഴുകല്‍ ശുശ്രൂഷ നടത്തി. പന്ത്രണ്ടില്‍ രണ്ടു പേര്‍ സ്ത്രീകളായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാപ്പയ്ക്ക് കാലുകഴുകല്‍ നിര്‍വഹിക്കാന്‍ ആരോഗ്യപ്രശ്‌നം മൂലം പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. മുന്‍വര്‍ഷങ്ങളിലേതു പോലെ നിലം വരെ കുനിയുന്ന സാഹചര്യം ഒഴിവാക്കി. നമ്മുടെ ബലഹീനതകള്‍ യേശുവിനെ ഞെട്ടിക്കുന്നില്ലെന്നു പാപ്പ അന്തേവാസികളെ ആശ്വസിപ്പിച്ചു. കാരണം, നമ്മുടെ ബലഹീനതകള്‍ അവിടുന്നിനറിയാം. നമ്മുടെ കടം അവിടുന്ന് ഇതിനകം വീട്ടിക്കഴിഞ്ഞിട്ടുണ്ട്. നാം അവിടുത്തെ കൂടെ നടക്കണം എന്നു മാത്രമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ജീവിതം ദുഷ്‌കരമാകാതിരിക്കുന്നതിനു നമ്മുടെ കരം പിടിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org