തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകള്‍ക്കുവേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകള്‍ക്കുവേണ്ടി  മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

ആഫ്രിക്കന്‍ രാജ്യമായ ഹെയ്തിയില്‍ അക്രമികള്‍ തട്ടി ക്കൊണ്ടുപോയ ആറ് കന്യാസ്ത്രീകളുടെ വിമോചനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഒരു ബസ് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ആറ് കത്തോലിക്ക സന്യാസിനിമാരെ ആയുധധാരികള്‍ തടവിലാക്കിയത്. മറ്റു യാത്രക്കാരും അക്രമികളുടെ തടവിലാണ്. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി അഭ്യര്‍ത്ഥിച്ച മാര്‍പാപ്പ രാജ്യത്തില്‍ സമാധാനം പുലരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സെന്റ് ആന്‍ കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സാണ് അക്രമത്തിന് ഇരകളായത്. കഴിഞ്ഞ 80 വര്‍ഷമായി വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളില്‍ ഹെയ്തിയില്‍ പ്രവര്‍ത്തിക്കുന്നവരാണ് സിസ്റ്റേഴ്‌സ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org