ജൂബിലി തീര്‍ഥാടനത്തിനെത്തിയ തടവുകാരെ പാപ്പ സ്വീകരിച്ചു

ജൂബിലി തീര്‍ഥാടനത്തിനെത്തിയ തടവുകാരെ പാപ്പ സ്വീകരിച്ചു
Published on

ജൂബിലി തീര്‍ഥാടനത്തിനായി റോമില്‍ എത്തിച്ചേര്‍ന്ന വെനീസിലെ മേരി മേജര്‍ തടവറയിലെ അന്തേവാസികളെ പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. വെനീസ് പാത്രിയാര്‍ക്കീസും, തടവറയുടെ ചാപ്ലെയിനുമായ ആര്‍ച്ചുബിഷപ്പ് ഫ്രാഞ്ചെസ്‌കോ മൊറാല്യ സംഘത്തെ അനുഗമിച്ചു.

പ്രത്യേക അനുമതിയോടെ കാല്‍നട യായിട്ടാണ് തടവുകാര്‍ റോമിലെത്തി യത്. തുടര്‍ന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ വിശുദ്ധ വാതില്‍ കടക്കുകയും, പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ചു തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

വെനീസ് പാത്രിയാര്‍ക്കീസും, തടവറയുടെ ചാപ്ലെയിനുമായ ആര്‍ച്ചു ബിഷപ്പ് ഫ്രാഞ്ചെസ്‌കോ മൊറാല്യയും, വെനീസ് അതിരൂപതയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എപ്പിസ്‌കോപ്പല്‍ വികാരിയും, തീര്‍ഥാടനത്തെ അനുഗമിച്ചു. കാല്‍നടയായി നടത്തുന്ന ഈ ജൂബിലി തീര്‍ഥാടനത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവിനെ അറിയിക്കുവാന്‍ സാധിച്ചതില്‍ പാത്രിയാര്‍ക്കീസ് സന്തോഷം പ്രകടിപ്പിച്ചു.

വെനീസില്‍ നിന്നും കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും പാപ്പായ്ക്കു നല്‍കി. അദ്ദേഹം ഒരു സുഹൃത്തെന്ന നിലയില്‍ തങ്ങളോട് സംസാരിച്ചു വെന്നും, വിവിധ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും തടവുകാര്‍ പറഞ്ഞു. ഏകദേശം ഇരുപതുവര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ വെനീസില്‍ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങളും പാപ്പ പങ്കുവച്ചു.

ശിക്ഷാകാലാവധി കഴിഞ്ഞ്, നിയമപ്രകാരം മടങ്ങാനുള്ള തയ്യാറെടു പ്പിനിടെയാണ് തടവുകാര്‍ റോമിലേക്ക് കാല്‍നടയായി തീര്‍ഥാടനം നടത്തിയത്. തടവറ, ആളുകള്‍ക്ക് മനസാന്തരപ്പെടു വാനുള്ള അവസരം നല്‍കുന്ന ഇടമാണെന്നും, ഈ തീര്‍ഥാടനം പ്രായശ്ചിത്തത്തിന്റെ അനുഭവം സമ്മാനി ക്കുന്നതാണെന്നും തടവറയുടെ ചുമതല യുള്ള, എന്റിക്കോ ഫരിന പറഞ്ഞു. റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീര്‍ഥാടനം നടത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org