മാര്‍പാപ്പയുടെ 2024-ലെ പ്രാര്‍ത്ഥന നിയോഗങ്ങള്‍ പ്രഖ്യാപിച്ചു

മാര്‍പാപ്പയുടെ 2024-ലെ പ്രാര്‍ത്ഥന നിയോഗങ്ങള്‍ പ്രഖ്യാപിച്ചു

ഓരോ മാസവും ഓരോ പ്രത്യേക നിയോഗങ്ങള്‍ക്കായി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്ന രീതി അനുസരിച്ച് 2024-ലെ 12 മാസങ്ങളിലേക്കുള്ള പ്രാര്‍ത്ഥന നിയോഗങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജനുവരിയിലെ പ്രാര്‍ത്ഥന സഭയിലെ വൈവിധ്യം എന്ന ദാനത്തിനു വേണ്ടിയാണ്. ഫെബ്രുവരിയില്‍ മാറാരോഗികള്‍ക്കുവേണ്ടിയും മാര്‍ച്ചില്‍ നവരക്തസാക്ഷികള്‍ക്കുവേണ്ടിയും ഏപ്രിലില്‍ വനിതകളുടെ അന്തസ്സിനുവേണ്ടിയും മാര്‍പാപ്പ പ്രാര്‍ത്ഥിക്കും. വൈദിക വിദ്യാര്‍ത്ഥികളുടെയും സന്യസ്തരുടെയും പരിശീലനമാണ് മെയ് മാസത്തിലെ പ്രാര്‍ത്ഥനാവിഷയം. സ്വന്തം രാജ്യങ്ങളില്‍ നിന്ന് വിവിധ പ്രശ്‌നങ്ങള്‍ മൂലം വിദേശരാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരുന്നവര്‍ക്കുവേണ്ടിയിട്ടാണ് ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥന. രോഗികളുടെ അജപാലനമാണ് ജൂലൈ മാസത്തില്‍ പ്രാര്‍ത്ഥനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓഗസ്റ്റില്‍ രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടിയും സെപ്തംബറില്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. സഭ എല്ലാ രീതിയിലും സിനഡല്‍ ജീവിതരീതി നിലനിര്‍ത്തുന്നതിനുവേണ്ടിയായിരിക്കും ഒക്‌ടോബറിലെ പ്രാര്‍ത്ഥന. കുഞ്ഞുങ്ങള്‍ മരിച്ച മാതാപിതാക്കള്‍ക്കു വേണ്ടി നവംബറിലും 2025-ലെ സഭയുടെ ജൂബിലി ആഘോഷങ്ങള്‍ക്കുവേണ്ടി ഡിസംബര്‍ മാസത്തിലും മാര്‍പാപ്പ പ്രാര്‍ത്ഥിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org