
സോമാലിയായാല്‍ ഇസ്ലാമിക ഭീകരവാദികളുടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നൂറോളം പേര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ഭീകരവാദികളുടെ ഹൃദയങ്ങള്‍ മാനസാന്തരപ്പെടുവാന്‍ വേണ്ടിയും പാപ്പാ പ്രാര്‍ത്ഥനകളുയര്‍ത്തി. തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന അക്രമത്തില്‍ കുഞ്ഞുങ്ങളടക്കം നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു കാര്‍ ബോംബുകളാണ് സ്‌ഫോടനത്തിനുപയോഗിച്ചത്. ദ.കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിടയില്‍ കൊല്ലപ്പെട്ടവരെയും മാര്‍പാപ്പ അനുസ്മരിച്ചു.