
മാര്‍പാപ്പയായി സ്ഥാനമേറ്റ ആദ്യ ദിനത്തില്‍ തന്നെ ഉക്രെയ്ന്‍ പ്രസിഡണ്ട് വ്‌ളോദിമിര്‍ സെലന്‍സ്‌കിക്കും ഭാര്യയ്ക്കും ലിയോ പതിനാലാമന്‍ മാര്‍പാപ്പ കൂടിക്കാഴ്ച അനുവദിച്ചു.
യുദ്ധബാധിതമായ ഉക്രെയ്‌നില്‍ സുസ്ഥിര സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ആരംഭിക്കണമെന്ന് ആദ്യദിനത്തില്‍ തന്നെ ലിയോ മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു.
ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സന്ധിസംഭാഷണത്തിന് വേദിയൊരുക്കാനുള്ള സന്നദ്ധതയും പാപ്പ ആവര്‍ത്തിച്ചിട്ടുണ്ട്. സെലന്‍സ്‌കിയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് പൗരത്വമുള്ള പെറുവിന്റെ പ്രസിഡണ്ട് ദിന ബോലാര്‍ത്തെയും സ്ഥാനാരോഹണദിനത്തില്‍ തന്നെ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സങ്കീര്‍ത്തിയിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. 2015 മുതല്‍ 2023 വരെ പെറുവിലെ രൂപതയുടെ മെത്രാനായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ.