മാര്‍പാപ്പ മംഗോളിയായിലേക്ക്

മാര്‍പാപ്പ മംഗോളിയായിലേക്ക്

ആഗസ്റ്റ് 31 മുതല്‍ അഞ്ചു ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയായില്‍ പര്യടനം നടത്തും. ചൈനയുമായി മൂവായിരത്തോളം മൈല്‍ അതിര്‍ത്തി പങ്കിടുന്ന മംഗോളിയ ലോകത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ്. 30 ലക്ഷം ജനങ്ങളില്‍ കത്തോലിക്കര്‍ 1,300 മാത്രം. 1922-ല്‍ ഇവിടെ കത്തോലിക്കസഭയുടെ മിഷന്‍ ആരംഭിച്ചുവെങ്കിലും കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ 1992 വരെ മതസ്വാതന്ത്ര്യം ഇല്ലാത്ത സ്ഥിതിയായിരുന്നു. മംഗോളിയായുടെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനാകുന്നത് 2016-ലാണ്.

മംഗോളിയായിലെ ചെറിയ സഭയ്ക്കായി സേവനം ചെയ്തു വരുന്ന മിഷണറിയായ 48-കാരനെ കഴിഞ്ഞ വര്‍ഷം മാര്‍പാപ്പ കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. മംഗോളിയായിലെ ഉലാന്‍ബാത്തര്‍ അപ്പസ്‌തോലിക് പ്രീഫെ ക്ട് കാര്‍ഡിനല്‍ ജ്യോര്‍ജിയോ മാരെംഗോ ആണത്.

ച. മൈലില്‍ 5 പേര്‍ മാത്രം അധിവസിക്കുന്ന മംഗോളിയായിലെ ജനങ്ങളില്‍ 30 ശതമാനത്തോളം പേര്‍ നാടോടികളോ അര്‍ധ നാടോടികളോ ആണ്. സമുദ്രതീരം ഇല്ലാത്ത രാജ്യം കൂടിയാണ് മംഗോളിയാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org