കാനഡ: തദ്ദേശ ജനതയുടെ പ്രതിനിധികളെ പാപ്പ വിമാനത്താവളത്തിൽ തന്നെ കണ്ടു

കാനഡ: തദ്ദേശ ജനതയുടെ പ്രതിനിധികളെ പാപ്പ വിമാനത്താവളത്തിൽ തന്നെ കണ്ടു

കാനഡയിൽ സന്ദർശനത്തിന് എത്തിയ ഫ്രാൻസിസ് മാർപാപ്പ അവിടുത്തെ തദ്ദേശ ജനവിഭാഗങ്ങളുടെ പ്രതിനിധികളെ വിമാനത്താവളത്തിനുള്ളിൽ വച്ച് തന്നെ കണ്ടു. ആറു ദിവസത്തെ സന്ദർശനത്തിനാണ് പാപ്പ കാനഡയിൽ എത്തിയിട്ടുള്ളത്. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശ ജനതയുടെ വിദ്യാർഥികളോട് നടന്ന അതിക്രമങ്ങളുടെ പേരിൽ പാപ്പ ഈ ജനങ്ങളോട് മാപ്പ് ചോദിക്കും. വത്തിക്കാനിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ് നൽകിയ ട്വീറ്റിൽ മാർപാപ്പ ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. നേരത്തെ റോമിൽ തന്നെ സന്ദർശിച്ച കനേഡിയൻ ഗോത്ര പ്രതിനിധികളോടു മാർപാപ്പ നേരിട്ടു മാപ്പ് ചോദിച്ചിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org