മാര്‍പാപ്പയുടെയും കൂരിയായുടെയും നോമ്പുകാല ധ്യാനം പൂര്‍ത്തിയായി

മാര്‍പാപ്പയുടെയും കൂരിയായുടെയും നോമ്പുകാല ധ്യാനം പൂര്‍ത്തിയായി
Published on

റോമന്‍ കൂരിയായിലെ അംഗങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയും ഫെബ്രുവരി 19 മുതല്‍ അഞ്ചു ദിവസത്തെ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തു. പേപ്പല്‍ വസതിയുടെ ധ്യാന ഗുരുവായ കാര്‍ഡിനല്‍ കന്തല മേസയാണ് ഈ വര്‍ഷവും ധ്യാനം നയിച്ചത്. 2025 ലെ ജൂബിലിക്ക് വേണ്ടി ഒരുങ്ങുന്ന ഈ പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പ്രാധാന്യം ധ്യാനത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ധ്യാന ദിവസങ്ങളില്‍ കര്‍ദിനാള്‍ കന്തല മേസയുടെ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ധ്യാനചിന്ത, വീഡിയോ രൂപത്തില്‍ വത്തിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org