മാര്‍പാപ്പയുടെ ആരോഗ്യ പരിചരണം മാതൃകാപരം എന്ന് ജിംനേഷ്യം ഉടമ

മാര്‍പാപ്പയുടെ ആരോഗ്യ പരിചരണം മാതൃകാപരം എന്ന് ജിംനേഷ്യം ഉടമ
Published on

പതിവായി വ്യായാമം ചെയ്യുകയും ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ ശരിയായ ജീവിതശൈലി അനുവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് റോമിലെ ഒമേഗ ഫിറ്റ്‌നസ് ക്ലബ്ബിന്റെ സ്ഥാപകനായ അലെസാന്ദ്രോ തമ്പുര്‍ലാനി പറഞ്ഞു.

ഒമേഗ ജിമ്മിലാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പതിവായി വ്യായാമത്തിന് വരാറുള്ളത്. അദ്ദേഹം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വിവരം വലിയ സന്തോഷത്തോടെയാണ് ജിംനേഷ്യം അധികൃതര്‍ സ്വീകരിച്ചത്.

ക്ലബ്ബിലെ രജിസ്റ്റേഡ് അംഗങ്ങളില്‍ ഒരാളാണ് മാര്‍പാപ്പ എന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞു. ലിയോ പതിനാലാമന്‍ മാര്‍പാപ്പ മികച്ച ടെന്നീസ് കളിക്കാരന്‍ കൂടിയാണ്. ജിംനേഷ്യത്തില്‍ ട്രെഡ്മില്ലുകളും സ്റ്റേഷനറി ബൈക്കുകളുമാണ് പാപ്പ സാധാരണ ഉപയോഗിക്കാറുള്ളത്.

എല്ലാവരെയും പോലെ ലളിതമായ ജിം വസ്ത്രങ്ങളിലാണ് അദ്ദേഹം വ്യായാമത്തിന് ഉള്ളതെന്നും അലസാന്ദ്രോ പറഞ്ഞു.

ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എല്ലാവരും സ്വന്തം ശരീരത്തെക്കുറിച്ച് അവബോധം ഉള്ളവരായിരിക്കണം എന്നും അതിനെ ആരോഗ്യകരമായി സൂക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും മാര്‍പാപ്പ തന്റെ ജീവിതത്തിലൂടെ പറയുന്നതായി അലസാന്ദ്രോ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org