മാര്‍പാപ്പ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍
ലിയോ പതിനാലാമന്‍ മാര്‍പാപ്പ, വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ താമസത്തിന് എത്തി. ജൂലൈ ആറിന് എത്തിയ അദ്ദേഹം ജൂലൈ 20 വരെ ഇവിടെ താമസിക്കും എന്നാണ് വാര്‍ത്ത.
മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയാണ് നൂറ്റാണ്ടുകളായി ഈ കൊട്ടാരം. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അധികാര ത്തില്‍ എത്തിയതു മുതല്‍ ഈ വസതി വേനല്‍ക്കാല വിശ്രമത്തിനായി ഉപയോഗിക്കപ്പെടാറില്ല.
പുതിയ മാര്‍പാപ്പയ്ക്കായി ഒരു ടെന്നീസ് കോര്‍ട്ട് ഇവിടെ സജ്ജമാക്കിയ തായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്വിമ്മിംഗ് പൂള്‍ നവീകരിക്കുകയും ചെയ്തു. ലിയോ പതിനാലാമന്‍ മാര്‍പാപ്പ വ്യായാമത്തിന് പരിഗണന നല്‍കുന്ന ആളാണെന്നും അദ്ദേഹം ടെന്നീസ് കളിക്കാരനാണെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ 135 ഏക്കര്‍ വിസ്താരമുള്ള ഈ കൊട്ടാരവും ഉദ്യാനവും പൊതുജനങ്ങള്‍ക്കായി 2016 ല്‍ തുറന്നു കൊടുത്തിരുന്നു. ഇപ്പോള്‍ അതൊരു മ്യൂസിയമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതുജനങ്ങളുടെ പ്രവേശനത്തിന് തടസ്സം വരാത്ത രീതിയിലായിരിക്കും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇവിടെ താമസിക്കുക എന്ന് അധികാരികള്‍ അറിയിച്ചു.