എലിസബെത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ പാപ്പാ ദുഃഖം പ്രകടിപ്പിച്ചു

എലിസബെത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ പാപ്പാ ദുഃഖം പ്രകടിപ്പിച്ചു
Published on

ബ്രിട്ടനിലെ എലിസബെത്ത് രണ്ടാം രാജ്ഞിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം പ്രകടിപ്പിക്കുകയും ബ്രിട്ടന്റെ പുതിയ രാജാവായ ചാള്‍സ് മൂന്നാമന് അനുശോചന സന്ദേശം അയക്കുകയും ചെയ്തു. ബ്രിട്ടന്റെയും കോമണ്‍വെല്‍ത്തിന്റെയും നന്മയ്ക്കായി സേവനങ്ങള്‍ നല്‍കുകയും ചുമതലകളോടു പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്തയാളായിരുന്നു രാജ്ഞിയെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ക്രൈസ്തവവിശ്വാസത്തിനു സാക്ഷ്യം നല്‍കിയിരുന്നു രാജ്ഞിയെന്നും പാപ്പാ ചൂണ്ടിക്കാട്ടി. എലിസബെത്ത് രാജ്ഞി ആംഗ്ലിക്കന്‍ സഭയുടെയും ഔപചാരിക മേധാവിയായിരുന്നു. ദിവസവും ബൈബിള്‍ വായിക്കുകയും എല്ലാ ഞായറാഴ്ചയും ദേവാലയത്തില്‍ പോകുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു രാജ്ഞിയെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.

1952 ല്‍ ബ്രിട്ടന്റെ കിരീടമേറ്റ എലിസബെത്ത് രാജ്ഞി 96 വയസ്സുവരെയുള്ള തന്റെ ജീവിതകാലത്ത് 5 മാര്‍പാപ്പാമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2014 ല്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പായെ അവര്‍ കണ്ടിരുന്നു. വത്തിക്കാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. 2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും 1982 ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബ്രിട്ടന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org