ചൈനയിലെ ഷാംഗ്ഹായില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ഒരു ദിവസം സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും പ്രകടമാക്കി.
ഈശോസഭയുടെ ചൈനീസ് പ്രവിശ്യ പ്രസ്സ് ഡയറക്ടര്‍ ഫാ. പേദ്രോ ഷിയാക്കു നല്‍കിയ അഭിമുഖത്തിലാണു മാര്‍പാപ്പയുടെ ഈ പരാമര്‍ശം. വളരെയധികം പ്രതിബന്ധങ്ങളിലൂടെ കടന്നുപോയിട്ടും വിശ്വാസികളായിരിക്കുന്നവരാണ് ചൈനയിലെ കത്തോലിക്കരെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
തങ്ങളുടെ മഹത്തായ പൈതൃകം പാഴാക്കരുതെന്നും ക്ഷമാപൂര്‍വം അടുത്ത തലമുറയിലേക്ക് കൈമാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ചൈനാക്കാര്‍ ക്ഷമയുടെയും കാത്തിപ്പിന്റെയും വിദഗ്ധരാണ്. അത് മനോഹരമാണ്, മാര്‍പാപ്പ പറഞ്ഞു.