സിറിയയ്ക്കു വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

സിറിയയ്ക്കു വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന
Published on

ആഭ്യന്തരയുദ്ധം പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിറിയന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. സിറിയയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടു പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2011 മാര്‍ച്ച് 15 നാണു അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരായ കലാപങ്ങള്‍ ആരംഭിച്ചത്. ഇത് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഘര്‍ഷമായി മാറിയതായും അനേകമാളു കള്‍ക്ക് ഇതിന്റെ ഫലമായി ജീവന്‍ നഷ്ടപ്പെട്ടതായും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ആയുധം താഴെ വയ്ക്കണമെന്നു മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ പുനഃനിര്‍മ്മിതി ആരംഭിക്കാനും സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനും ഇതു സഹായിക്കും. ഇതിനാവശ്യമായ സൃഷ്ടിപരവും ശക്തവുമായ പ്രവര്‍ത്തനം അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org