അപൂര്‍വരോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

അപൂര്‍വരോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

അപൂര്‍വരോഗങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് ദൈവസ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും തലോടല്‍ അനുഭവിക്കാനിടയാകട്ടെയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ആഗോള അപൂര്‍വരോഗദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍ സെ. പീറ്റേഴ്‌സ് അങ്കണത്തിലെ തീര്‍ത്ഥാടകരോടു സംസാരിക്കുമ്പോഴാണ് പാപ്പാ ഈ കുഞ്ഞുങ്ങളെ പ്രത്യേകം അനുസ്മരിച്ചു പ്രാര്‍ത്ഥനകള്‍ നേര്‍ന്നത്. രോഗബാധിതരുടെ കുടുംബാംഗങ്ങള്‍ക്കിടയിലെ കൂട്ടായ്മകള്‍ വളരെ സുപ്രധാനമാണ്. ഒറ്റയ്ക്കല്ല എന്ന അവബോധം പകരുന്നതിനും അനുഭവങ്ങളും ഉപദേശങ്ങളും പങ്കുവയ്ക്കുന്നതിനും ഇതു സഹായിക്കും. – മാര്‍പാപ്പ പറഞ്ഞു.
അപൂര്‍വമെന്നു വിലയിരുത്തിയിട്ടുള്ള ആറായിരത്തിലേറെ രോഗങ്ങളാണ് ഉള്ളതെന്നും ഇവയില്‍ 70 ശതമാനവും കുട്ടിക്കാലത്ത് ആരംഭിക്കുന്നുവെന്നും യൂറോപ്യന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ജെനറ്റിക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ രോഗങ്ങളെ കുറിച്ചുള്ള ഗവേഷണവും രോഗികളായവര്‍ക്കുള്ള ശുശ്രൂഷയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മാര്‍പാപ്പ പറഞ്ഞു. അപൂര്‍വരോഗങ്ങളെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഫെബ്രുവരി 28 ആണ് ആഗോളദിനമായി ആചരിച്ചു വരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org