
വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട രോഗചികിത്സയില്‍ വിദഗ്ദ്ധനായ റോബെര്‍ട്ടോ ബെര്‍ണബെയിയെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പുതിയ ഡോക്ടറായി നിയമിച്ചു. ഇറ്റലിയിലെ ഫ്‌ളോറന്‍സ് സ്വദേശിയായ ഡോ. ബെര്‍ണബെയി (69) റോമിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണല്‍ മെഡിസിന്‍ & ജെറിയാട്രിക്‌സില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ്. അതേ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ജെറിയാട്രിക്‌സ് ഡയറക്ടറുമാണ് അദ്ദേഹം. ഇറ്റാലിയന്‍ ജെറിയാട്രിക്‌സ് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടറായിരുന്ന ഫാബ്രിസിയോ സൊക്കോര്‍സി (78) ജനുവരിയില്‍ കോവിഡ് ബാധിതനായി മരണമടഞ്ഞിരുന്നു. മാര്‍പാപ്പയുടെ വിദേശയാത്രകളില്‍ ഡോക്ടര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകാറുണ്ട്.