മാര്‍പാപ്പയുടെ ഡിസംബറിലെ പ്രാര്‍ത്ഥന വിശ്വാസപരിശീലകര്‍ക്കു വേണ്ടി

മാര്‍പാപ്പയുടെ ഡിസംബറിലെ പ്രാര്‍ത്ഥന വിശ്വാസപരിശീലകര്‍ക്കു വേണ്ടി
Published on

ഡിസംബര്‍ മാസം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നത് അത്മായ വിശ്വാസ പരിശീലകര്‍ക്കു വേണ്ടി. സുവിശേഷത്തിനു ധീരതയോടെയും സര്‍ഗാത്മകതയോടെയും സുവിശേഷത്തിനു സാക്ഷ്യം വഹിക്കാന്‍ വിശ്വാസപരിശീലകര്‍ക്കു കഴിയട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു. വിശ്വാസ ബോധകര്‍ എന്ന നിലയില്‍ കത്തോലിക്കാസഭയെ സേവിക്കാന്‍ ആഗ്രഹിക്കുന്ന അത്മായര്‍ക്കായി ഒരു പുതിയ ശുശ്രൂഷാവിഭാഗം ഈ വര്‍ഷമാദ്യം മാര്‍പാപ്പ ആരംഭിച്ചിരുന്നു.

അനുയാത്രികരും അദ്ധ്യാപകരുമായ നല്ല വിശ്വാസപരിശീലകരുടെ ആവശ്യമുണ്ടെന്നു മാര്‍പാപ്പ സൂചിപ്പിച്ചു. വിശ്വാസപരിശീലകരുടെ അത്മായശുശ്രൂഷ ഒരു ദൈവവിളിയും ദൗത്യവുമാണ്. ഒരു വിശ്വാസപരിശീലകനാകുക എന്നാല്‍ വിശ്വാസപരിശീലകനായി ജോലി ചെയ്യുക എന്നല്ല, മറിച്ച് ഒരാളുടെ അസ്തിത്വം ആയിരിക്കുന്ന വിധമാണ്. സുവിശേഷം പ്രഘോഷിക്കാന്‍ സര്‍ഗാത്മകതയുള്ള ആളുകളെ നമുക്കാവശ്യമുണ്ട്. മൗനമായോ ഉച്ചഭാഷിണി ഉപയോഗിച്ചോ അല്ല മറിച്ച്, സ്വന്തം ജീവിതം കൊണ്ടും മാന്യത കൊണ്ടും പുതിയ ഭാഷ കൊണ്ടും പുതിയ മാര്‍ഗങ്ങള്‍ തുറന്നുകൊണ്ടും ആണു വിശ്വാസം പ്രഘോഷിക്കേണ്ടത്. പല രൂപതകളിലും സുവിശേഷവത്കരണം അടിസ്ഥാനപരമായി നിര്‍വഹിക്കുന്നത് വിശ്വാസപരിശീലകരാണ് -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org