ലെബനോനിനു മാര്‍പാപ്പയുടെ സഹായം

ലെബനോനിനു മാര്‍പാപ്പയുടെ സഹായം

തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ വന്‍സ്‌ഫോടനം മൂലം ദുരിതം നേരിടുന്ന ലെബനോനിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 3 ലക്ഷം ഡോളറിന്റെ സഹായം. ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളോടുള്ള പിതൃനിര്‍വിശേഷമായ സ്‌നേഹത്തിന്റെയും പിന്തുണയുടെയും അടയാളമായിട്ടാണ് ഈ സഹായം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ ബെയ്‌റൂട്ടിലെ മൂന്നു ലക്ഷം പേരാണ് ഭവനരഹിതരായത്. നഗരം മാത്രമല്ല രാഷ്ട്രവും ഇതുമൂലം തകര്‍ച്ചയുടെ വക്കിലാണെന്നും അന്താരാഷ്ട്രസഹായം അത്യാവശ്യമാണെന്നും ലെബനോനിലെ സഭാനേതാക്കള്‍ അറിയിച്ചു. കാരിത്താസിന്റെ ലെബനോന്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സഭ ആരംഭിച്ചിട്ടുണ്ട്. ലെബനോനിലെ പൗരസ്ത്യ കത്തോലിക്കാസഭകളുടെ അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസ രൂപതകളും സഹായസംരഭങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org