മാര്‍പാപ്പയും ബുദ്ധമതാചാര്യനും കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയും ബുദ്ധമതാചാര്യനും കൂടിക്കാഴ്ച നടത്തി

തായ്ലന്‍ഡിലെ ബുദ്ധമതസ്ഥരുടേ പരമോന്നത ആത്മീയാചാര്യന്‍ സോം ദേ ഫ്റാ മഗായുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. തായ്ലന്‍ഡ് സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ ബാങ്കോക്കിലെ ബുദ്ധമതക്ഷേത്രത്തിലെത്തിയാണ് ബുദ്ധമതാചാര്യനെ കണ്ടത്. നല്ല അയല്‍ക്കാരായി ഒന്നിച്ചു വളരാനും ജീവിക്കാനും ഇരുമതസ്ഥര്‍ക്കും സാധിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു. വിശ്വാസപരമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ലോകത്തിനു പ്രത്യാശയുടെ സന്ദേശം പകരാന്‍ ഇരുമതങ്ങള്‍ക്കും സാധിക്കും. അനുകമ്പയുടേയും സാഹോദര്യത്തിന്‍റേയും സംസ്കാരം രൂപപ്പെടുത്താന്‍ കത്തോലിക്കരും ബുദ്ധമതാനുയായികളും ഒന്നിച്ചു ശ്രമിക്കണം – മാര്‍പാപ്പ പറഞ്ഞു. തായ്ലന്‍ഡിലെ ബുദ്ധമതസ്ഥരുടെ ഇരുപതാമത്തെ ആത്മീയാചാര്യനാണ് ഇപ്പോഴുള്ളയാള്‍. 2017-ലാണ് അദ്ദേഹം ആ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org