പനാമ പാപ്പാസന്ദര്‍ശനത്തിന്‍റെ സന്തോഷത്തില്‍

പനാമ പാപ്പാസന്ദര്‍ശനത്തിന്‍റെ സന്തോഷത്തില്‍

Published on

ആഗോളയുവജനദിനാഘോഷത്തിനും അതോടനുബന്ധിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനും അരങ്ങൊരുങ്ങിയതിന്‍റെ സന്തോഷത്തിലാണ് പനാമയും അവിടത്തെ സഭയും. ജനുവരി 23 മുതല്‍ 27 വരെയാണ് ആഘോഷങ്ങള്‍. പാപ്പയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രസിഡന്‍റ് ജുവാന്‍ റൊഡ്രിഗ്സ് നേരത്തെ അറിയിച്ചിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984-ല്‍ സ്ഥാപിച്ച ആഗോളയുവജനദിനാഘോഷങ്ങളുടെ 34-ാം പതിപ്പാണ് ഈ വര്‍ഷം പനാമയില്‍ നടക്കുന്നത്. 2016 പോളണ്ടിലെ ക്രാക്കോയില്‍ യുവജനദിനാഘോഷം അവസാനിച്ചപ്പോള്‍ തന്നെ പനാമയില്‍ ഈ യുവജനദിനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

പതിനായിരകണക്കിനു യുവജനങ്ങള്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ആഘോഷങ്ങള്‍ക്കായി പനാമയിലെത്തിയിട്ടുണ്ട്. രാഷ്ട്രങ്ങള്‍ക്കും ജനതകള്‍ക്കുമിടയില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനു പനാമ വേദിയാകുന്നതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നു പ്രസിഡന്‍റ് പ്രസ്താവിച്ചു. പാപ്പായുടെ സന്ദേശങ്ങള്‍ ഇവിടെ നിന്നു ലോകമെമ്പാടും പരക്കുമെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമാണ് – പ്രസിഡന്‍റ് പറഞ്ഞു.

പുതിയൊരു സബ്വേ ഉള്‍പ്പെടെ നിരവധി അടിസ്ഥാനസൗകര്യവികസനങ്ങളും ആഗോളയുവജനദിനാഘോഷത്തിനു മുന്നോടിയായി പനാമയില്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org