
മതവിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ ന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെ യ്തു. മതാധിഷ്ഠിതമായ അക്രമങ്ങളുടെ ഇരകള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ചാണു പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പയുടെ ആഹ്വാനം. ഇന്നും ധാ രാളം പേര്‍ സ്വന്തം മതത്തിന്റെയും വിശ്വാസ ത്തിന്റെയും പേരില്‍ പീഡനമനുഭവിക്കുന്നുണ്ടെന്നു മാര്‍ പാപ്പ പറഞ്ഞു.
2013 ല്‍ മാര്‍പാപ്പയായി തി രഞ്ഞെടുക്കപ്പെട്ടതു മുതല്‍ അനേകം സന്ദര്‍ഭങ്ങളില്‍ അ ദ്ദേഹം മതമര്‍ദ്ദനത്തിന്റെ ഇരകളിലേയ്ക്കു ലോകത്തിന്റെ ശ്രദ്ധ തിരിച്ചിട്ടുണ്ട്. ആദിമ നൂ റ്റാണ്ടുകളേക്കാള്‍ രക്തസാക്ഷികള്‍ സഭയ്ക്കുള്ളത് ഈ കാലത്താണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. "ആദ്യരക്തസാക്ഷിയായ വി. സ്റ്റീഫ നെ പോലെ ഇന്നും മഹാധീരതയോടെ സുവിശേഷത്തി നു സാക്ഷ്യം വഹിക്കുന്നവരുണ്ട്. രക്തസാക്ഷികളുടെ യു ഗം അവസാനിച്ചിട്ടില്ല. യേശുവിനോടും സുവിശേഷത്തോടുമുള്ള വിദ്വേഷത്തിന്റെ പേ രില്‍ അനേകര്‍ കൊല്ലപ്പെടുന്നു. മതബോധനം നടത്തുന്നതിന്റെ പേരില്‍ കൊല്ലപ്പെടുന്നവരുണ്ട്. കുരിശു ധരിക്കുന്നതിന്റെ പേരില്‍ കൊല്ലപ്പെടുന്നവരുണ്ട്," എന്ന് മാര്‍പാ പ്പ 2013 ല്‍ തന്നെ വിശദീകരിച്ചിരുന്നു.