2021 ല്‍ മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കും

2021 ല്‍ മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കും

2021 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍ സന്ദര്‍ശനം നടത്തുമെന്നു വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാകും ഫ്രാന്‍സിസ് പാപ്പാ. ഇറാഖ് ഭരണകൂടത്തിന്റെയും ഇറാഖിലെ കത്തോലിക്കാസഭയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സന്ദര്‍ശനം തീരുമാനിച്ചതെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു. കോവിഡ് പകര്‍ച്ചവ്യാധി ആരംഭിച്ചതിനു ശേഷം മാര്‍പാപ്പ നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്രയാത്രയായിരിക്കും ഇറാഖിലേയ്ക്കുള്ളത്.
മാര്‍ച്ച് 5 ന് ഇറാഖിലെത്തുന്ന മാര്‍പാപ്പ തലസ്ഥാനമായ ബാഗ്ദാദിലും എര്‍ബില്‍, മോസുള്‍ എന്നീ നഗരങ്ങളിലും പരിപാടികളില്‍ പങ്കെടുക്കും. 2014 മുതല്‍ 2016 വരെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കി വാഴുകയും തന്മൂലം ക്രൈസ്തവര്‍ പലായനം ചെയ്യുകയും ചെയ്ത നിനവേ സമതലം പാപ്പാ സന്ദര്‍ശിക്കും. ഇറാഖിലെ മര്‍ദ്ദിതരായ ക്രൈസ്തവരോടുള്ള അനുകമ്പയും അവരെ കാണാനുള്ള ആഗ്രഹവും മാര്‍പാപ്പ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org