അര്‍ബുദബാധിതരായ കുഞ്ഞുങ്ങള്‍ക്കു സമാശ്വാസവുമായി മാര്‍പാപ്പ

അര്‍ബുദബാധിതരായ കുഞ്ഞുങ്ങള്‍ക്കു സമാശ്വാസവുമായി മാര്‍പാപ്പ

ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ കുട്ടികളുടെ ഓങ്കോളജി വാര്‍ഡില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. അര്‍ബുദബാധിതരായി ചികിത്സയിരിക്കുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും മാര്‍പാപ്പ ആശീര്‍വദിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലാണ് മാര്‍പാപ്പയുടെ ചികിത്സാവശ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്ന ഭാഗം. ഇതേ നിലയിലാണ് കുട്ടികളുടെ ഓങ്കോളജി വാര്‍ഡും. ആശുപത്രിയില്‍ നിന്നു തീര്‍ത്ഥാടകരോടു സംസാരിക്കുമ്പോള്‍ മാര്‍പാപ്പ കുട്ടികളെയും തന്നോടൊപ്പം കൂട്ടിയിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org