വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: ജൂലൈയിലെ പേപ്പല്‍ നിയോഗം

വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: ജൂലൈയിലെ പേപ്പല്‍ നിയോഗം

ജൂലൈ മാസത്തില്‍ തങ്ങളുടെ അജപാലകരായ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള വിശ്വാസികളോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. വിശേഷിച്ചും ഏകാന്തതയും ക്ഷീണവും അനുഭവിക്കുന്ന വൈദികരെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണം. വൈദികരുടെ മടുപ്പ് താന്‍ എപ്പോഴും ചിന്തിക്കുന്ന ഒരു വിഷയമാണെന്നു മാര്‍പാപ്പ പറഞ്ഞു. യുദ്ധവും പ്രകൃതിദുരന്തവും ഉള്‍പ്പെടെയുള്ള ദുഷ്കര സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരെ കാണിച്ചുകൊണ്ടാണ് മാര്‍പാപ്പയുടെ ദൃശ്യസന്ദേശം പുറത്തു വന്നിട്ടുള്ളത്. നിരവധി സജീവ മുന്നണികളില്‍ കര്‍മ്മനിരതരായ വൈദികര്‍ക്ക് നിഷ്ക്രിയത്വം പാലിക്കാന്‍ കഴിയില്ല. നിരാശയുടെ നിമിഷങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ തങ്ങളെ സ്നേഹിക്കുന്നുവെന്നും തങ്ങളെ അവര്‍ക്കാവശ്യമുണ്ടെന്നും തങ്ങളില്‍ അവര്‍ക്കു വിശ്വാസമുണ്ടെന്നും വൈദികര്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയണം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org