മാര്‍പാപ്പയുടെ സന്ദേശം ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ഫോണിലെടുത്തു

"അങ്ങയുടെ രാജ്യം വരേണമേ" എന്ന പേരില്‍ സഭൈക്യത്തിനു വേണ്ടി മെയ് 30 മുതല്‍ ജൂണ്‍ 9 വരെ നടക്കുന്ന പ്രാര്‍ത്ഥനാവാരാചരണത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുന്ന സന്ദേശം ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബി തന്‍റെ ഫോണില്‍ റെക്കോഡ് ചെയ്തു. ഏപ്രിലില്‍ മാര്‍പാപ്പയെ കാണാനെത്തിയപ്പോഴായിരുന്നു ഇത്. ആര്‍ച്ചുബിഷപ് വെല്‍ബിയുടെ നേതൃത്വത്തില്‍ 2016-ലാണ് ഈ പന്തക്കുസ്താ തിരുനാളിനു മുന്നോടിയായ ഈ പ്രാര്‍ത്ഥനാവാരാചരണം ആരംഭിച്ചത്. ഹൃദയം ചുരുങ്ങുക, അടയുക എന്ന അപകടസാദ്ധ്യത മനുഷ്യര്‍ക്കുണ്ടെന്നും എന്നാല്‍ പരിശുദ്ധാത്മാവു കടന്നുവരുമ്പോള്‍ ഹൃദയവികാസം സംഭവിക്കുന്നുവെന്നും മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ പറയുന്നു. വീഡിയോ ഇപ്പോള്‍ ആംഗ്ലിക്കന്‍ സഭയില്‍ പ്രചരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org