മാര്‍പാപ്പാ വീണ്ടും പൊതുവേദിയില്‍ : ക്യൂബന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

മാര്‍പാപ്പാ വീണ്ടും പൊതുവേദിയില്‍ : ക്യൂബന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

Published on

രണ്ട് ആഴ്ച മുമ്പ് ഉദരശസ്ത്രക്രിയക്കു വിധേയനായി വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും സെ. പീറ്റേഴ്‌സ് അങ്കണത്തിലെ വിശ്വാസികളുമൊത്തു ത്രികാലജപം ചൊല്ലുകയും സന്ദേശം നല്‍കുകയും ചെയ്തു. ഇടവേളയ്ക്കു ശേഷം പേപ്പല്‍ വസതിയുടെ മട്ടുപ്പാവില്‍ നിന്നു നല്‍കിയ ആദ്യ സന്ദേശം ക്യൂബയില്‍ സമരം ചെയ്യുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു.
ദുഷ്‌കരമായ ഈ ഘട്ടത്തില്‍ ക്യൂബന്‍ ജനതയുടെയും കുടുംബങ്ങളുടെയും കൂടെ ചേര്‍ന്നു നില്‍ക്കുകയാണു താനെന്നു മാര്‍പാപ്പ പറഞ്ഞു. കൂടുതല്‍ നീതിനിഷ്ഠവും സാഹോദര്യമുള്ളതുമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താന്‍ ക്യൂബയെ ദൈവം സഹായിക്കട്ടെ. ക്യൂബയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ എല്‍ കോബര്‍ മാതാവിനു ക്യൂബയെ സമര്‍പ്പിക്കാന്‍ ക്യൂബന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുന്നു. മാതാവ് ഈ യാത്രയില്‍ ക്യൂബയെ അനുയാത്ര ചെയ്യും. -മാര്‍പാപ്പ ആശംസിച്ചു.
പാപ്പാ സ്ഥാനത്തെത്തിയ ശേഷം ആദ്യമായാണ് ഫ്രാന്‍സിസ് പാപ്പാ ഒരു മേജര്‍ ശസ്ത്രക്രിയക്കു വിധേയനായത്. 84 കാരനായ അദ്ദേഹത്തിന്റെ ശബ്ദത്തിന് ചെറിയ ഇടര്‍ച്ചയുണ്ടായെങ്കിലും പൊതുവെ ആരോഗ്യവാനായി കാണപ്പെട്ടു.

logo
Sathyadeepam Online
www.sathyadeepam.org