ശസ്ത്രക്രിയക്ക് ശേഷം ഫ്രാൻസിസ് പാപ്പാ സുഖം പ്രാപിക്കുന്നു

ശസ്ത്രക്രിയക്ക് ശേഷം ഫ്രാൻസിസ് പാപ്പാ സുഖം പ്രാപിക്കുന്നു

റോം : വത്തിക്കാൻ സ്പോക്സ് പേഴ്‌സൺ മറ്റെയോ ബ്രൂണി ഇറക്കിയ പത്രക്കുറിപ്പ് പ്രകാരം ശസ്ത്രക്രിയക്ക് ശേഷം ഫ്രാൻസിസ് പാപ്പാ സുഖം പ്രാപിക്കുന്നു. വൻകുടലിലാണ് (colon ) ശസ്ത്രക്രിയ നടത്തിയത്.

വന്‍കുടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കായാണ് ശസ്ത്രക്രിയ നടത്തിയത്. ജെനറൽ അനസ്തേഷ്യ നൽകിയായിരുന്നു 84 കാരനായ പാപ്പായുടെ ശസ്ത്രക്രിയ. വൻകുടലിലെ ചുരുങ്ങിയ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തു,

കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അതിനു ശേഷമാണ് പാപ്പായ്ക്ക് ബുദ്ധിമുട്ടുകൾ കലശലായതും റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതും . സെപറ്റംബറില്‍ ഹംഗറിയിലേക്ക് പോകാനൊരുങ്ങുകയാണ് മാർപ്പാപ്പ. അതിനിടെയാണ് ഇപ്പോൾ ശസ്ത്രക്രിയ.

റോമിലെ ജെമെല്ലി പോളി ക്ലിനിക്കിലെ ഡോക്ടർ സെർജിയോ ആൽഫെയറിയുടെ നേതൃത്വത്തിലാണ് മാർപാപ്പയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org