ഫുട്‌ബോള്‍: സ്വന്തം ടീമംഗങ്ങളും എതിരാളികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

ഫ്രാന്‍സിസ് മാര്‍പാപ്പ 2021 നവംബര്‍ 20ന് വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ 'പാപ്പയുടെ ടീം-ഫ്രാറ്റെല്ലി ടുട്ടി' അംഗങ്ങള്‍ക്കൊപ്പം.
ഫ്രാന്‍സിസ് മാര്‍പാപ്പ 2021 നവംബര്‍ 20ന് വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ 'പാപ്പയുടെ ടീം-ഫ്രാറ്റെല്ലി ടുട്ടി' അംഗങ്ങള്‍ക്കൊപ്പം.
Published on

ഫുട്‌ബോള്‍ മത്സരത്തിനു മുമ്പായി സ്വന്തം ടീമംഗങ്ങളെയും അവരുടെ എതിരാളികളെയും മാര്‍പാപ്പ സ്വീകരിച്ചു സംഭാഷണം നടത്തി. ഫ്രത്തെല്ലി തൂത്തി എന്നു പേരിട്ട മാര്‍പാപ്പയുടെ ടീമും നാടോടിഗോത്രമായ റോമാനികളുടെ ടീമും തമ്മിലായിരുന്നു മത്സരം. തന്റെ ടീമില്‍ കാര്‍ഡിനല്‍മാര്‍ ഇല്ലാത്തതു നന്നായെന്ന് അവരുടെ പ്രായം സൂചിപ്പിച്ചു മാര്‍പാപ്പ തമാശ പറഞ്ഞു. 54 മുതല്‍ 97 വരെ പ്രായമുള്ളവരാണ് കാര്‍ഡിനല്‍മാര്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിസ് ഗാര്‍ഡുകളും വത്തിക്കാന്‍ ഉദ്യോഗസ്ഥരും അവരുടെ മക്കളും റോമന്‍ കൂരിയായിലെ വൈദികരും കുടിയേറ്റക്കാരും മാനസീകഭിന്നശേഷിക്കാരനായ ഒരു യുവാവും അടങ്ങുന്നതായിരിന്നു മാര്‍പാപ്പയുടെ ടീം.

കുടിയേറ്റക്കാരും ദരിദ്രരുമായ റോമാനികളുടെ ടീമുമായുള്ള സൗഹൃദമത്സരം വംശീയതയ്ക്കും വിവേചനത്തിനുമെതിരായ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു സംഘടിപ്പിച്ചത്. സൗഹൃദത്തിന്റെ തടയണകള്‍ നിര്‍മ്മിച്ചു സമൂഹത്തെ പടുത്തുയര്‍ത്താന്‍ കായികവിനോദങ്ങള്‍ക്കു സാധിക്കുമെന്നു മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org