ജനാധിപത്യത്തില്‍ നിന്നുള്ള പിന്മാറ്റത്തിനെതിരെ ആഥന്‍സില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

ജനാധിപത്യത്തില്‍ നിന്നുള്ള പിന്മാറ്റത്തിനെതിരെ ആഥന്‍സില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

ജനാധിപത്യത്തില്‍ നിന്നു പിന്മാറാനുള്ള ഒരു പ്രവണത ലോകമെങ്ങും കാണാമെന്നും അത് അപലപനീയമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ആധുനിക ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രീസിലെ ആഥന്‍സില്‍ രാഷ്ട്രീയനേതാക്കളോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മാര്‍പാപ്പ ഗ്രീസിലെത്തിയത്. 1.07 കോടി ജനങ്ങളുള്ള ഗ്രീസില്‍ ബഹുഭൂരിപക്ഷവും ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്. കത്തോലിക്കര്‍ അമ്പതിനായിരത്തോളമുണ്ട്.

സ്വേച്ഛാധിപത്യം പോലെ ജനപ്രിയതയുടെ എളുപ്പവഴികള്‍ ആകര്‍ഷകമായി തോന്നുന്നതും സങ്കീര്‍ണമായ സാഹചര്യമാണെന്ന് മാര്‍പാപ്പ സൂചിപ്പിച്ചു. സുരക്ഷയെ കുറിച്ചുള്ള ആകുലതകളും ഉപഭോക്തൃത്വരയും കള്ളപ്രചാരണങ്ങളും ജനാധിപത്യത്തെ സംബന്ധിച്ച സന്ദേഹങ്ങളിലേയ്ക്കു നയിച്ചേക്കാം. സ്ഥാപനങ്ങളില്‍ വിശ്വാസം നഷ്ട്ടപ്പെടുന്നതാണ് ജനാധിപത്യത്തെ കുറിച്ചുള്ള സന്ദേഹങ്ങള്‍ക്കുള്ള മറ്റൊരു കാരണം. ജനപ്രീതിയ്ക്കു വേണ്ടിയുള്ള അമിതമായ അന്വേഷണമോ പ്രസിദ്ധിക്കുവേണ്ടിയുള്ള ദാഹമോ അയഥാര്‍ത്ഥമായ വാഗ്ദാനങ്ങളുടെ പെരുക്കമോ പ്രത്യയശാസ്ത്ര കോളനീകരണമോ അല്ല ഇതിനുള്ള പരിഹാരം, മറിച്ചു നല്ല രാഷ്ട്രീയമാണ് - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org