മുമ്പു നിശ്ചയിച്ചിരുന്നതിനേക്കാൾ അൽപം കൂടുതൽ ദിവസങ്ങൾ ഫ്രാൻസീസ് പാപ്പാ ആശുപത്രിയിൽ കഴിഞ്ഞേക്കുമെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. സുഖപ്രാപ്തി കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് അതെന്ന് അദ്ദേഹം പറഞ്ഞു. എഴു ദിവസത്തെ ആശുപത്രിവാസമാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
വൻകുടൽ ശസ്ത്രക്രിയക്കായി ജൂലൈ 4 നാണ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ജൂലൈ 12 ഞായറാഴ്ച ആശുപത്രിയുടെ മട്ടുപ്പാവിൽ നിന്ന് അദ്ദേഹം തീർത്ഥാടകരെ കാണുകയും ആശീർവാദവും സന്ദേശവും നൽകുകയും ചെയ്തിരുന്നു.