നാടകപ്രേക്ഷകനായി മാര്‍പാപ്പ

നാടകപ്രേക്ഷകനായി മാര്‍പാപ്പ
Published on

41 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുകയും കോവിഡ് ഏല്‍പിച്ച ആഘാതങ്ങളെ പ്രമേയമാക്കി നാടകമവതരിപ്പിക്കുകയും ചെയ്തപ്പോള്‍ പ്രേക്ഷകനായി ഫ്രാന്‍സിസ് മാര്‍പാപ്പയും വന്നു ചേര്‍ന്നു. ഇറ്റാലിയന്‍ വിദ്യാഭ്യാസമന്ത്രിയും മാര്‍പാപ്പയോടൊപ്പം നാടകം കണ്ടു. 'പകര്‍ച്ചവ്യാധിയുടെ മുഖങ്ങള്‍' എന്ന പേരിലുള്ള നാടകം വീക്ഷിച്ച മാര്‍പാപ്പ നാടകാവതരണത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ വിദ്യാര്‍ത്ഥികളുടെ ജീവിതസാക്ഷ്യങ്ങള്‍ പാപ്പ സശ്രദ്ധം ശ്രവിച്ചു. സാമ്പത്തിക കാരണങ്ങള്‍ കൊണ്ടു മാത്രമല്ല ആളുകള്‍ അഭയാര്‍ത്ഥികളാകുന്നതെന്നു പാപ്പാ സൂചിപ്പിച്ചു.

ദരിദ്രസമൂഹങ്ങളെ വിദ്യാഭ്യാസത്തിലൂടെ സഹായിക്കുകയെന്ന ലക്ഷ്യവുമായി 2015 ല്‍ രൂപീകൃതമായ സ്‌കോളാസ് ഒക്കുറാന്റെസ് എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org