സിറിയയില്‍ സമാധാനം സ്ഥാപിതമാകുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല ചൊല്ലിയുള്ള തീര്‍ത്ഥാടനം നിര്‍വഹിച്ചു. റോമിലെ ദിവ്യസ്നേഹമാതാവിന്റെ തീര്ത്ഥകേന്ദ്രത്തിലായിരുന്നു ഇത്. തീര്‍ത്ഥകേന്ദ്രത്തിലെത്തിയ വിശ്വാസികള്‍ മാര്‍പാപ്പയോടൊപ്പം ജപമാലയര്‍പ്പണത്തില്‍ പങ്കെടുത്തു. സിറിയയിലെ സമാധാനത്തിനുവേണ്ടി ദിവ്യസ്നേഹമാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെത്തി ജപമാല ചൊല്ലുമെന്നു മാര്‍പാപ്പ നേരത്തെ അറിയിച്ചിരുന്നു. ആത്മീയമായി ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ലോകമെങ്ങുമുള്ള കത്തോലിക്കരെ പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു. പ. മാതാവിനോടു പ്രത്യേക ഭക്തി പ്രകടിപ്പിക്കുന്ന മെയ് മാസത്തില്‍ മുഴുവന്‍ ലോകസമാധാനത്തിനുവേണ്ടി ജപമാലയര്‍പ്പണങ്ങള്‍ നടത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. സിറിയയിലെയും മധ്യപൂര്‍വദേശത്തെയും സമാധാനത്തിനു മാര്‍പാപ്പ പ്രത്യേകമായ പ്രാധാന്യം നല്‍കുന്നുണ്ട്.